വിവാദങ്ങള്‍ക്ക് വിരാമം: 'ഫ്രീഡം 251' സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 28 ന് വിതരണം ചെയ്യുമെന്ന് റിങ്ങിങ് ബെല്‍സ്

ചൊവ്വ, 14 ജൂണ്‍ 2016 (11:58 IST)
ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഏറ്റവും വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണ്‍ 'ഫ്രീഡം 251'ന്റെ വിതരണം ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്ന് റിങ്ങിങ് ബെല്‍സ് കമ്പനി.
 
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫോണിന്റെ ബുക്കിങ്ങ് ഓണ്‍ലൈനിലൂടെ ആരംഭിച്ചത്. 30,000ല്‍ പരം ആളുകളാണ് ഈ ഫോണ്‍ ബുക്ക് ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി രീതിയിലാണ് ഫോണുകള്‍ ബുക്ക് ചെയ്തവര്‍ക്ക് എത്തിക്കുക.
 
ഇത്രയും കുറഞ്ഞ വിലക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലയെന്ന് പല സാങ്കേതിക വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ പല വിവാദങ്ങളും ഉയര്‍ന്നതോടെ ഫോണിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ദേശം നല്‍കിയിരുന്നു.
 
ഈ വിവാദങ്ങളെ തുടര്‍ന്ന് ആദ്യം പണമടച്ച് ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് കമ്പനി പണം തിരികെ നല്‍കിയിരുന്നു. ഇനി ക്യാഷ് ഓണ്‍ ഡെലിവറി രീതിയിലാവും ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ എത്തിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക