വിമാനത്തില്‍ കയറിക്കോ; വെപ്പുകാല്‍ ഊരിയെങ്കില്‍ മാത്രം

ശനി, 13 ജൂലൈ 2013 (11:38 IST)
PRO
യുവതിയോട് വിമാനത്തില്‍ കയറണമെങ്കില്‍ വെപ്പുകാല്‍ ഊരണമെന്ന് എയേപോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടു.

മുട്ടിന് താഴ്‌പ്പോട്ട് കാലില്ലാത്ത മുംബൈ സ്വദേശിനി സുരഞ്ചന ഘോഷിനോട് വെപ്പുകാല് ഈരിമാറ്റാന്‍ മുംബൈയിലെ ഛത്രപതി ശിവാജി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ അധികൃതരാണ് ആവശ്യപ്പെട്ടത്.

മെറ്റല്‍ ഡിക്‌റ്റേറ്റര്‍ വെപ്പുകാലിലെ മെറ്റല്‍ സാന്നിത്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ വെപ്പുകാല്‍ ഊരാന്‍ യുവതിയോട് ആവശ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം സുരഞ്ചനക്ക് അധികൃതരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നു. യുവതി തുടര്‍ന്ന് ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചതിനെത്തുടര്‍ന്ന് ഈ ആവശ്യം അധികൃതര്‍ പിന്‍വലിച്ചത്.

2001ല്‍ ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചും സുരഞ്ചനയ്ക്ക് ഈ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. വികലാംഗരായ തന്നെപോലുള്ളവരോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കുന്നത് അതീവ ദുഖകരമാണെന്ന് യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക