വിനോദയാത്രയ്ക്ക് പോയ കാര്‍ മറിഞ്ഞ് മൂന്നുമലയാളികള്‍ അടക്കം നാലുപേര്‍ മരിച്ചു
ഞായര്‍, 22 മാര്‍ച്ച് 2015 (15:15 IST)
വിനോദസഞ്ചാരത്തിന് പോയ കാര്‍ മറിഞ്ഞ് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. നാമക്കല്‍ ജില്ലയില്‍ കൊള്ളിമേടില്‍ ആണ് സംഭവം.
കൊള്ളിമേടില്‍ വെച്ച് കാര്‍ 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്.
ചെന്നൈ ആവഡി സരസ്വതി നഗറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഗണദാസന്‍ (55) ഭാര്യ ശ്രീലത (47), മകള്‍ വൈഷ്ണവി (19), ആവഡി സ്വദേശിയായ വിജയകുമാര്‍ എന്നിവരാണ് മരിച്ചത്. ഗണദാസന്റെ മകന്‍ അനന്തവിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.
തിരുവല്ല പരുമല സ്വദേശിനിയായാണ് ശ്രീലത. നാമക്കലിലെ വിനോദസഞ്ചാര കേന്ദ്രമായ കൊളളിമലയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.