വിദേശ ഫണ്ട്: ആം ആദ്മിയില്‍നിന്ന് കേന്ദ്രം വീണ്ടും വിശദീകരണം തേടും
വ്യാഴം, 26 ഡിസംബര്‍ 2013 (18:51 IST)
PRO
PRO
വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും വിശദീകരണം തേടും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചതിനുശേഷം പാര്‍ട്ടിയില്‍നിന്ന് വിശദീകരണം തേടാനാണ് ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നത്. വിശദീകരണം തേടുന്നതിനുവേണ്ടി ആഭ്യന്തരമന്ത്രാലയം 30 ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ ആഭ്യന്തരമന്ത്രാലയം പാര്‍ട്ടിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും ചോദ്യാവലി അയക്കുന്നത്.
ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് ആം ആദ്മി പാര്‍ട്ടി ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇതിന് ആഭ്യന്തര മന്ത്രാലയം കൂടുതല്‍ സമയം ചോദിച്ചു.
എന്നാല്‍ തങ്ങള്‍ യാതൊരുവിധ വിദേശ ഫണ്ടും സ്വീകരിച്ചിട്ടില്ല എന്നു തന്നെയാണ് മുന്‍ കേന്ദ്ര റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി പറയുന്നത്. പാര്‍ട്ടിക്ക് സംഭാവന നല്‍കിയ മുഴുവന്‍ ആളുകളുടെയും പേരുവിവരങ്ങള്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും പാര്‍ട്ടി പറയുന്നു.