വാജ്പേയി ആവശ്യപ്പെട്ടാല്‍ ഭാരത രത്‌നം തിരികെ നല്‍കും: അമര്‍ത്യാ സെന്‍

വെള്ളി, 26 ജൂലൈ 2013 (12:09 IST)
PTI
PTI
അടല്‍ ബിഹാരി വാജ്‌പെയ് ആവശ്യപ്പെട്ടാല്‍ ഭാരത രത്‌നം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് അമര്‍ത്യാ സെന്‍ പറഞ്ഞു. അമര്‍ത്യാ സെന്നിന് നല്‍കിയ ഭാരത രത്‌ന പുരസ്കാരം തിരിച്ചുവാങ്ങണമെന്ന ബിജെപി എംപി ചന്ദന്‍ മിത്ര പ്രസ്താവിച്ചിരുന്നു.

ബിജെപി സര്‍ക്കാരാണ് തനിക്ക് ഭാരത രത്‌ന നല്‍കിയതെന്ന് മിത്രയ്ക്ക് അറിയില്ലായിരിക്കുമെന്നും വാജ്‌പെയ് ആണ് തനിക്ക് പുരസ്‌കാരം സമ്മാനിച്ചതെന്നും അതിനാല്‍ വാജ്‌പെയി ആവശ്യപ്പെടുകയാണെങ്കില്‍ പുരസ്‌കാരം താന്‍ തിരിച്ചു നല്‍കുമെന്നുമാണ് ചന്ദന്‍ മിത്രയുടെ പ്രസ്താവനക്കെതിരെ അമര്‍ത്യാ സെന്‍ പറഞ്ഞത്

മിത്രയുടേത് ബിജെപിയുടെ അഭിപ്രായമല്ലെന്നും അത് വ്യക്തിപരമായ പരാമര്‍ശം മാത്രമാണെന്നും ബിജെപി വക്താവ് നിര്‍മ്മല സിതാരാമന്‍ പറഞ്ഞു. ഭാരത രത്‌ന വിവാദം ദൗര്‍ഭാഗ്യകരമായിപ്പോയിയെന്നും സിതാരാമന്‍ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നതിനോട് താല്‍‌പര്യമില്ലെന്ന് അമര്‍ത്യ സെന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ചന്ദന്‍ മിത്രയുടെ വിവാദ പ്രസ്താവന പുറത്തുവന്നത്.

വെബ്ദുനിയ വായിക്കുക