ലീന മരിയ പോളിന്റെ ജാമ്യ ഹര്‍ജി 26ന് പരിഗണിക്കും

ചൊവ്വ, 23 ജൂലൈ 2013 (12:51 IST)
PRO
വഞ്ചനക്കേസില്‍ കസ്റ്റഡിയിലുള്ള മലയാളി നടി ലീന മരിയ പോളിന്റെ ജാമ്യ ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി 26ലേക്കു മാറ്റി. കൂടുതല്‍ വാദത്തിനായിട്ടാണ് കേസ് നീട്ടിയിരിക്കുന്നത്.

കോടികളുടെ തട്ടിപ്പാണു ലീന നടത്തിയത്, ജാമ്യം നല്‍കുന്നതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ലീനയുടെ കൂട്ടാളി സുകാഷ്‌ ചന്ദ്രശേഖറിനെ ചോദ്യം ചെയ്‌തതായി ക്രൈംബ്രാഞ്ച്‌ കോടതിയെ അറിയിച്ചു.

ലീനയും സുഹൃത്തും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക