ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് സ്വന്തം ജില്ലയായ ഗോപാല്‍ഗഞ്ചിന് ഒരു ഉഗ്രന്‍ സമ്മാനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഗോപാല്‍ ഗഞ്ചിലെ താവെ ഉടന്‍ റയില്‍വെ ഡിവിഷനായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ലാലുവിന്‍റെ ഗ്രാമമായ ഫുല്‍വാനിയയില്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തുമ്പോഴാണ് ലാലു താവെ പുതിയ റയില്‍വെ ഡിവിഷനാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരിയിലെ റയില്‍വെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ലാലു സൂചന നല്‍കി.
ലാലുവിന്‍റെ ഗ്രാമമായ ഫുല്‍വാനിയയും ഭാര്യ റാബ്രിദേവിയുടെ ഗ്രാമമായ സലാര്‍ കലന്‍ ഗ്രാമവുമായി റയില്‍ ബന്ധം ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കിഴക്കന്‍ റയില്‍വെ സോണ്‍ ഹെഡ്ക്വാര്‍ട്ടറിനു സമീപമാണ് താവെ. റാബ്രിയുടെയും ലാലുവിന്‍റെയും ഗ്രാമങ്ങള്‍ക്ക് അടുത്താണിതെന്ന പ്രത്യേകതകൂടിയുണ്ട്.