ലഡാക്കില്‍ മണ്ണിടിച്ചില്‍: 400 പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി
ശനി, 9 ജൂണ്‍ 2012 (12:43 IST)
PRO
PRO
ലഡാക്കില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയ 400 പേരെ സൈന്യവും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. വാഹനഗതാഗതം സാധ്യമായ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചുരമായ ഖര്‍ദൂങ്ങ് ലായിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 400 പേര്‍ 150 വാഹനങ്ങളിലായി ചുരത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 5,359 മീറ്റര്‍ ഉയരത്തിലുളള ഇവിടം ഓക്സിജന്റെ അളവ് കുറഞ്ഞ പ്രദേശമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ 120 ഓളം യാത്രക്കാര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കി.