റെയില്‍വേ ബജറ്റ് ഇന്ന്, അടിസ്ഥാന സൌകര്യ വികസനത്തിന് മുന്‍ഗണന
വ്യാഴം, 26 ഫെബ്രുവരി 2015 (08:09 IST)
കേന്ദ്രസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് ഇന്ന് അവതരിപ്പിക്കും. ജനപ്രിയ ബജറ്റ് ആയിരിക്കും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജറ്റില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് മുന്‍ഗണന നല്കുമെന്നാണ് സൂചനകള്‍. ചൈന, ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വികസനപദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകും.
സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനു ലക്‌ഷ്യമിട്ടുള്ള ശുപാര്‍ശകളും ബജറ്റിലുണ്ടാകും. റെയില്‍വേയുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ചും യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവും ഉയര്‍ത്തിയിരുന്നു. പത്തുകൊല്ലത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു നിരക്കുകള്‍ കൂട്ടിയത്.