റയില്‍‌വെ ബജറ്റില്‍ 100 ട്രെയിനുകള്‍ പ്രഖ്യാപിക്കും

വ്യാഴം, 21 ഫെബ്രുവരി 2013 (16:36 IST)
PRO
PRO
രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാനത്തെ റയില്‍‌വെ ബജറ്റ് ആണ് ഫെബ്രുവരി 26ന് അവതരിപ്പിക്കുന്നത്. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ 2013-14 ബജറ്റ് ജനപ്രിയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. നൂറ് പുതിയ ട്രെയിനുകള്‍ ബജറ്റില്‍ പ്രഖ്യപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എ സി ഡബിള്‍ ഡെക്ക‍ര്‍, പാസഞ്ചര്‍ സര്‍വീസുകള്‍, വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ട്രെയിനുകളുടെ സര്‍വീസ് നീട്ടല്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് 100 ട്രെയിനുകള്‍. 4200 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതില്‍ 600 എല്‍എച്ച്ബി കോച്ചുകളും ഉള്‍പ്പെടും. 16,​000 പുതിയ വാഗണുകള്‍, 20എല്‍എന്‍ജി ലോകോസ് എന്നിവ അടക്കം 670 ലോക്കമോട്ടീവുകള്‍ നിര്‍മ്മിക്കാനുള്ള പ്രഖ്യാപനവും ഉണ്ടാകും.

ട്രെയിനുകളിലെയും റയില്‍‌വെ സ്റ്റേഷനുകളിലെയും ശുചിത്വം ഉറപ്പാക്കാനും സുരക്ഷ കൂട്ടാനുമായുള്ള പ്രഖ്യാപനങ്ങളും റയില്‍‌വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ തന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക