കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയില്‍ നിന്ന് രണ്ട് ആഴ്ചത്തെ അവധിയെടുത്ത് പോയ രാഹുല്‍ ഗാന്ധി രണ്ടുമാസത്തിനു ശേഷമാണ് തിരിച്ചെത്തുന്നത്. അതേസമയം, അവധിയില്‍ പോയ രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും രംഗത്തു വന്നിരുന്നു.
ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെതിരെ ഞായറാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസവും പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചിരുന്നു. ഇതിനിടയില്‍. എല്ലാവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും പാര്‍ട്ടിയെ അറിയിച്ചതിനു ശേഷമാണ് രാഹുല്‍ ഗാന്ധി അവധി എടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ പറഞ്ഞിരുന്നു.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഫെബ്രുവരി 20ന് ആയിരുന്നു പാര്‍ട്ടിയില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അവധിയെടുത്ത് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. അതേസമയം, രാഹുല്‍ ഗാന്ധി എവിടെ പോയതാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അറിയില്ല.