രാഷ്ട്രീയക്കാരോടുള്ള പ്രതിഷേധം തീര്‍ക്കാന്‍ തന്റെ പേര് വലിച്ചിഴക്കരുത്; അണ്ണാഹസാരെ
ചൊവ്വ, 19 നവംബര്‍ 2013 (14:17 IST)
PTI
രാഷ്ട്രീയക്കാരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാഹസാരെ. ഡല്‍ഹിയില്‍ ഒരു ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.
അഴിമതിക്കാരായ ആളുകള്‍ അധികാരത്തില്‍ വരുന്നത് തടയണമെന്നും നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭയ്ക്കു മാത്രമേ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ മഷിയെറിഞ്ഞ സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു.