രാജ് താക്കറെയുടെ ആഹ്വാനം വന്നതിന് തൊട്ട് പിന്നാലെ ടോള്‍ ബൂത്ത് അടിച്ച് തകര്‍ത്തു
തിങ്കള്‍, 27 ജനുവരി 2014 (13:38 IST)
PTI
ടോള്‍ ചോദിച്ചാല്‍ ടോള്‍ ബൂത്ത് ആക്രമിക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ എംഎന്‍എസ് പ്രവര്‍ത്തകര്‍ താനെയിലെ ടോള്‍ ബൂത്ത് അടിച്ചു തകര്‍ത്തു.
മഹാരാഷ്ട്രയിലെ റോഡുകളില്‍ ടോള്‍ ചോദിച്ചാല്‍ ടോള്‍ ബൂത്ത് അടിച്ചുതകര്‍ക്കണമെന്ന് രാജ് താക്കറെ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. രാജ് താക്കറെയുടെ ആഹ്വാനത്തിന് തൊട്ടു പിന്നാലെ താനെയിലെ ടോള്‍ ബൂത്ത് എംഎന്‍എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെയും ജീവനക്കാരെ അധിക്ഷേപിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
രാജ് താക്കറെയുടെ ആഹ്വാനത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ പൊലീസ് അതീവ ജാഗ്രത പാലിക്കുകയാണ്. മഹാരാഷ്ട്രയിലെ ഒരിടത്തും ടോളുകള്‍ ഈടാക്കാന്‍ അനുവദിക്കരുതെന്നും ആരെങ്കിലും ടോള്‍ ചോദിച്ചാല്‍ അടിച്ചു തകര്‍ക്കണമെന്നുമായിരുന്നു രാജ് താക്കറെ ഇന്നലെ പറഞ്ഞത്.
ടോള്‍ പിരിക്കുന്നതിനെതിരെ രംഗത്തെത്തിയ രാജ് താക്കറെ, കോണ്‍ട്രാക്ടര്‍മാര്‍ ലാഭം കുറച്ചു കാണിച്ച് ടോള്‍ പിരിവ് കാലാവധി നീട്ടിവാങ്ങി ജനങ്ങളുടെ പണം തട്ടുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 2012ലും എംഎന്‍എസ് പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെ ടോള്‍ ബൂത്തുകള്‍ക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു.