രാജ്യസഭയില്‍ വിവാഹ നിയമഭേദഗതി ബില്‍ പാസ്സാക്കി

ചൊവ്വ, 27 ഓഗസ്റ്റ് 2013 (13:24 IST)
PRO
PRO
രാജ്യസഭയില്‍ വിവാഹ നിയമഭേദഗതി ബില്‍ പാസ്സാക്കി. 1995-ലെ ഹിന്ദു വിവാഹ നിയമവും പ്രത്യേക വിവാഹ നിയമവും ഭേദഗതി ചെയ്യാനാണ് ബില്‍ കൊണ്ടുവന്നത്. ബില്ലില്‍ വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ സ്ത്രീക്കും കുഞ്ഞിനും പരിരക്ഷ നല്‍കുന്ന നിയമവും ഉള്‍പ്പെടുത്തിയിരുന്നു.

പുതിയ വിവാഹ നിയമഭേദഗതി ബില്‍ ബുധനാഴ്ച മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ക്കിടയിലും പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയിലും പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ബില്‍ ചര്‍ച്ചയ്ക്ക് കൊണ്ട് വരുന്നത്.

പുതിയ നിയമഭേദഗതി അനുസരിച്ച്, വിവാഹമോചനം നേടിയാല്‍ വിവാഹസമയത്തും അതിന് ശേഷവും ഭര്‍ത്താവിനുണ്ടായിരുന്ന സ്വത്തിലും അയാളുടെ പൈതൃകസ്വത്തിലും ഭാര്യയ്ക്ക് തുല്യ അവകാശമുണ്ടായിരിക്കും. പൈതൃകസ്വത്തില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍ ഭാര്യയ്ക്ക് അവകാശത്തിന് തുല്യമായ പണം നല്കണം.

ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഈ ബില്‍ എന്ന് നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക