രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യും

ചൊവ്വ, 5 നവം‌ബര്‍ 2013 (12:41 IST)
PRO
രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും അഞ്ച് കിലോ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി.

അഞ്ച് മെട്രോ നഗരങ്ങളില്‍ ആരംഭിച്ച പദ്ധതി വിജയമായതിനെത്തുടര്‍ന്നാണ് രാജ്യവ്യാപകമായി നടപ്പാക്കുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ അഞ്ച് കിലോ സിലിണ്ടറുകള്‍ വില്‍ക്കാന്‍ ഒക്ടോബറില്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

വിപണിവിലയായിരിക്കും ഇത്തരം സിലിണ്ടറുകള്‍ക്ക് ഈടാക്കുക. സിലിണ്ടര്‍ ആദ്യം സ്വന്തമാക്കാന്‍ 1000 രൂപയും നികുതിയും നല്‍കണം. റെഗുലേറ്റര്‍ ആവശ്യമെങ്കില്‍ 250 രൂപയും നികുതിയും കൂടുതല്‍ നല്‍കേണ്ടിവരും. വിപണിവിലയ്ക്കാകും ഗ്യാസ് നിറയ്ക്കുക.

വെബ്ദുനിയ വായിക്കുക