ബോളിവുഡ് നടന്‍ രാജേഷ് ഖന്നയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അവശതയെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് രാജേഷ് ഖന്നയെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ ഡിംപിള്‍ കപാഡിയ മകള്‍ റിങ്കി എന്നിവര്‍ ഖന്നയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്.
കാക്ക എന്ന വിളിപ്പേരില്‍ ആണ് രാജേഷ് ഖന്ന അറിയപ്പെടുന്നത്. 1969-1972 കാലയളവില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയ്ക്കുണ്ടായിരുന്നു.