രഞ്ജിത് സിന്‍ഹയ്ക്ക് എതിരെ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

വ്യാഴം, 14 മെയ് 2015 (12:38 IST)
കല്‍ക്കരി അഴിമതിക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സി ബി ഐ മുന്‍ ഡയറക്‌ടര്‍ രഞ്ജിത് സിഞ ശ്രമിച്ചെന്ന പരാതിയിന്മേല്‍ സുപ്രീംകോടതി സിന്‍ഹയ്ക്കെതിരെ അന്വേഷണം വേണമെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. 
 
കല്‍ക്കരി അഴിമതിക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കുറ്റാരോപിതരുമായി സിന്‍ഹ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംശയാസ്പദമാണ്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ബെഞ്ചിന്റെ ആവശ്യം.
 
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കല്‍ക്കരി അഴിമതിക്കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സിന്‍ഹ ശ്രമിച്ചുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സന്ദര്‍ശക ഡയറിയിലെ വിവരങ്ങളെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
 
അന്വേഷണം സംബന്ധിച്ച തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കേന്ദ്ര വിജിലന്‍സ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വെബ്ദുനിയ വായിക്കുക