രജനീകാന്തിന്റെ മനസ്സറിയാതെ വോട്ടര്‍മാര്‍

വ്യാഴം, 31 മാര്‍ച്ച് 2011 (16:03 IST)
PRO
PRO
തമിഴ്നാട്ടുകാര്‍ക്ക് രാഷ്‌ട്രീയവും സിനിമയും ഒരേ നായണത്തിന്റെ ഇരുവശങ്ങളാണ്. സിനിമാ പരമ്പര്യം അവകാശപ്പെടുന്ന എത്രയെത്ര രാഷ്‌ട്രീയനേതാക്കളാണ് തമിഴകത്ത് വിജയതിലകമണിഞ്ഞത്? കാര്യങ്ങള്‍ ഇവിടെ തീരുന്നില്ല, തങ്ങളുടെ ആരാധനാ മൂര്‍ത്തികളായ സിനിമാതാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആരെയാണോ തുണയ്ക്കുന്നത് അവര്‍ക്ക് തന്നെയാവും ആരാധകരും വോട്ട് നല്‍കുക.

സൂപ്പര്‍ താരം വിജയകാന്ത് എ ഐ എ ഡി എം കെയുമായി സഖ്യം ചേര്‍ന്നതോടെ 10 ശതമാനം വോട്ടുകള്‍ അദ്ദേഹത്തിനൊപ്പം പോകും എന്നുറപ്പായി. അതേസമയം, തെന്നിന്ത്യയുടെ താരപ്രമുഖന്‍ രജനീകാന്തിന്റെ മനസറിയാന്‍ കാത്തിരിക്കുകയാണ് തമിഴ് മക്കളിപ്പോള്‍. രജനിയുടെ വോട്ട് ആര്‍ക്കാണെന്നറിഞ്ഞിട്ട് വേണം ആ പാര്‍ട്ടിക്ക് തന്നെ അവര്‍ക്കും വോട്ട് ചെയ്യാന്‍.

എന്നാല്‍ രജനി ഇതുവരെയും മൌനം വെടിഞ്ഞിട്ടില്ല എന്നതാണ് സത്യം. സംസ്ഥാന ഉപമുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ രജനിയുടെ അനുഗ്രഹം തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. രജനിയുടെ ആരാധകരില്‍ തന്നെയാണ് സ്റ്റാലിന്റെ കണ്ണ്. തൌസന്റ് ലൈറ്റ്സിലെ ഡി എം കെ സ്ഥാനാര്‍ത്ഥി ഹസന്‍ മൊഹമ്മദ് ജിന്നയുടെ രജനിയെ കണാനെത്തിയിരുന്നു. ഇതേ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി എം ശിവലിംഗയും അദ്ദേഹത്തെ തേടിയെത്തി.

1996-ലെ തെരഞ്ഞെടുപ്പില്‍ ഡി എം കെ-ടി എം സി സഖ്യത്തെയായിരുന്നു രജനി തുണച്ചത്. എന്നാല്‍ 2001 ആയപ്പോഴേക്കും എ ഐ എ ഡി എം കെ-ബി ജെ പി സഖ്യത്തോടായി പ്രിയം.

എന്നാല്‍ ഇത്തവണ രജനി എന്തുപറയും എന്ന് കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ ആരാധകര്‍.

വെബ്ദുനിയ വായിക്കുക