യുപി അക്രമത്തിനെതിരെ സോണിയ

വ്യാഴം, 5 ഫെബ്രുവരി 2009 (15:50 IST)
PTI
ഉത്തര്‍പ്രദേശില്‍ ആറ് വയസ്സുകാരിയെ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തെ യുപി‌എ അധ്യക്ഷ സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സോണിയ വ്യാഴാഴ്ച ആവശ്യപ്പെട്ടു.

ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെ കുട്ടികള്‍ പീഡനത്തിരയാവുന്നത് നാണക്കേടാണ്. ഇത്തരം ഭീകരമായ സംഭവങ്ങള്‍ക്കെതിരെ നാമെല്ലാം ഒരുമിച്ച് നില്‍ക്കണം, സോണിയ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഇറ്റാവയിലായിരുന്നു കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ പൊലീസ് മര്‍ദ്ദിച്ച് അവശയാക്കിയത്. ഇതെതുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്ര ഭാന്‍ സിംഗും സബ്-ഇന്‍സ്പെക്ടര്‍ ശ്യാമലാല്‍ സിംഗും മജിസ്ട്രേറ്റിനു മുന്നില്‍ കീഴടങ്ങിയിരുന്നു. സിംഗിന് ജാമ്യം അനുവദിച്ചു എങ്കിലും യാദവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പെണ്‍‌കുട്ടി 280 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു പൊലീസ് മര്‍ദ്ദനം. കുറ്റം സമ്മതിപ്പിക്കാനായി കുട്ടിയുടെ മുടി പിടിച്ചു വലിക്കുന്നതും മര്‍ദ്ദിക്കുന്നതും ക്യാമറയില്‍ പകര്‍ത്തിയത് സംഭവത്തിന് ശക്തമായ തെളിവാകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക