യു പില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹം വിവാദമായിരിക്കുകയാണ്. യു പിയിലെ ബറെയ്‌ലിയില്‍ നടന്ന സഹോദരങ്ങളുടെ പ്രണയ വിവാഹമാണ് നാട്ടുകാരുടേതടക്കം പ്രതിഷേധത്തിന് ഇടയാക്കിയത്. ബറെയ്‌ലി സ്വദേശിനിയുടെ ആദ്യ വിവാഹത്തിലെ മകനും രണ്ടാം വിവാഹത്തിലെ മകളും തമ്മിലാണ് വിവാഹം കഴിച്ചത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹിതയായ സ്ത്രീയുടെ മരണാന്തര ചടങ്ങില്‍ വച്ചാണ് സഹോദരങ്ങള്‍ കണ്ടുമുട്ടുന്നത്. തന്റെ അര്‍ദ്ധ സഹോദരിയുമായി പരിചയത്തിലായ യുവാവ് പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാവ് ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. യുവാവിന്റെ അമ്മയ്ക്ക് രണ്ടാം വിവാഹത്തില്‍ മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രണയത്തിലായ സഹോദരനും സഹോദരിയും ഒളിച്ചോടി അജ്മീറില്‍ എത്തി വിവാഹിതരായത്.