യദ്യൂരപ്പ മുഖ്യമന്ത്രിയായി

വെള്ളി, 30 മെയ് 2008 (17:58 IST)
WDWD
കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി ബി.എസ്.യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി യുടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് യദ്യൂരപ്പ.

കര്‍ണ്ണടകയുടെ ഇരുപത്താറാമത്തെ മുഖ്യമന്ത്രിയാണ് യദ്യൂരപ്പ. യദ്യൂരപ്പയെ കൂടാതെ 25 മന്ത്രിമാരും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് കൈയാളിയപ്പോല്‍ യദ്യൂരപ്പ ചെയ്ത പല മികച്ച സേവനങ്ങളും അദ്ദേഹത്തിന്‍റെ ഇത്തവണത്തെ വിജയത്തിന് സഹായകമായി.

2007 നവംബര്‍ പന്ത്രണ്ടിന് യദ്യൂരപ്പ ഒരാഴ്ച മാത്രം മുഖ്യമന്ത്രിയായ ശേഷം ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്ക്കേണ്ട നിലയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം തെളിയിക്കാന്‍ സ്വതന്ത്ര എം.എല്‍.എ മാരുടെ പിന്തുണ കൂടി നേടിയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്.

പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക