ചിലര്‍ രാജ്യത്തെ ഹിറ്റ്‌ലറാവാന്‍ സ്വപ്‌നം കാണുകയാണ്. അത്തരം ശക്‌തികളെ നാം വളരാന്‍ അനുവദിക്കരുത്- പവാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ തെരഞ്ഞെടുപ്പിലൂടെ ഇവര്‍ക്ക് തടയിടണമെന്ന് വോട്ടര്‍മാര്‍ക്കുള്ള ആഹ്വാനവും പവാറിന്റെ പോസ്‌റ്റിലുണ്ട്. യുപിഎ സര്‍ക്കാരിലെ പ്രമുഖ കക്ഷികളില്‍ ഒന്നാണ് എന്‍സിപി. നിലവില്‍ കേന്ദ്ര കൃഷിമന്ത്രിയാണ് ശരദ് പവാര്‍. വനിതാ സംവരണത്തിന്റെ പേരിലും പവാര്‍ ബിജെപിയെ വിമര്‍ശിക്കുന്നുണ്ട്.
നമ്മള്‍ (യുപിഎ സര്‍ക്കാര്‍) 50 ശതമാനം വനിതാ സംവരണം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സ്‌തീകളെ രഹസ്യമായി ഉപയോഗിക്കുന്ന ബിജെപി നേതാക്കള്‍ രാജ്യം എങ്ങനെ ഭരിക്കുമെന്നും പവാര്‍ ഒരു ട്വീറ്റിലൂടെ ചോദിക്കുന്നു. വാര്‍ധയില്‍ നിന്നാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതെന്നു പറയുന്ന മോഡി അത് അഹമ്മദാബാദില്‍ നിന്നാണെന്ന് പറയാതിരുന്നതിന് ദൈവത്തിന് സ്‌തുതിയെന്നു പറഞ്ഞ് പവാര്‍ ഒരു പോസ്‌റ്റില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ പരിഹസിക്കുന്നുമുണ്ട്.