മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബുധന്‍, 6 ഫെബ്രുവരി 2013 (14:56 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തിന് പാചകവാതക വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന പക്ഷപാതപരമായ നിലപാടില്‍ മോഡി അതൃപ്തി അറിയിച്ചു. മൂന്നാമതും മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് മോഡി മന്‍മോഹനെ കാണാനായി ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഡല്‍ഹിയിലും മുംബൈയിലും പാചകവാതകം വിതരണം ചെയ്യുന്ന അതേ വിലയ്ക്ക് ഗുജറാത്തിന് നല്‍കണമെന്നാ‍വശ്യപ്പെട്ട് നിവേദനവും മോഡി നല്‍കി. ഇക്കാര്യങ്ങള്‍ താന്‍ നേരിട്ട് ഇടപെട്ട് ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മോഡി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു, കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞ മോഡി ഗുജറാത്തിന്റെ സമഗ്ര വികസനത്തിന് സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും അറിയിച്ചു. സര്‍ദാര്‍ സരോവര്‍ ഡാം സംബന്ധിച്ച പരാതിയും മോഡി പ്രധാനമന്ത്രിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക