പാര്‍ട്ടിയില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അദ്വാനി പ്രഖ്യാപിച്ചു. ഇനിയും മത്സരിക്കാനുള്ള ആത്മവിശ്വാസവും കരുത്തും തനിക്കുണ്ടെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഗാന്ധിനഗറില്‍ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി മത്സരിക്കട്ടെ എന്ന് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോഴാണ് അദ്വാനി പുതിയ വെടിപൊട്ടിച്ചിരിക്കുന്നത്.
അദ്വാനിയുടെ ഈ പടപ്പുറപ്പാട് ബിജെപിയ്ക്ക് തലവേദനയാകുമെന്നുറപ്പാണ്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന പാര്‍ട്ടി, മുതിര്‍ന്ന നേതാവ് അദ്വാനി മത്സരിക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി അറിയേണ്ടത്.
അടുത്ത പേജില്‍- ബിജെപിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞാല്‍ തിരക്കഥ മാറും!
PRO
PRO
പാര്‍ട്ടിയ്ക്കുള്ളിലെ അദ്വാനി-മോഡി വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന് ശക്തിപകരാന്‍ ഇത് വഴിവയ്ക്കുക തന്നെ ചെയ്യും. യഥാര്‍ത്ഥത്തില്‍ അദ്വാനിയുടെ മത്സരിക്കുന്നത് മോഡിയ്ക്കെതിരെയാണ് എന്ന് വേണം പറയാന്‍.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനെ ശക്തമായി എതിര്‍ത്ത അദ്വാനി പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുക പോലും ചെയ്തിരുന്നു. 1996ല്‍ ബിജെപിയെ അധികാരത്തിലേറ്റിയ അദ്വാനി പക്ഷേ പ്രധാനമന്ത്രിപദം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ തിരക്കഥ അപ്പാടെ മാറും. സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ മോഡിയെക്കാളും അദ്വാനിക്കാണ് സാധിക്കുക.