മോഡിയുടെ പ്രസംഗം ടീവിയില്‍ കാണുന്ന ഒബാമ!!

ബുധന്‍, 5 ഫെബ്രുവരി 2014 (13:16 IST)
PRO
‘ഒബാമ പോലും മോഡിയുടെ പ്രസംഗം കേള്‍ക്കുന്നു‘. ഈ അടിക്കുറിപ്പോടെയാണ് മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ നരേന്ദ്ര മോഡിയുടെ പ്രസംഗം ടിവിയില്‍ കാണുന്ന വ്യാജഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുവെന്ന് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഒബാമ ഹുസ്നി മുബാറക്കിന്‍റെ പ്രസംഗം ടിവിയില്‍ കാണുന്ന യഥാര്‍ത്ഥ ചിത്രമാണ് മോര്‍ഫ്‌ ചെയ്ത് മോഡിയുടെ പ്രസംഗം കേള്‍ക്കുന്ന രീതിയില്‍ പ്രചരിക്കുന്നത്.

നിരവധി നേതാക്കളുള്‍പ്പടെ വ്യാജമാണെന്നറിയാതെ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും എന്‍‌ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക