മോഡിയുടെ പോസ്റ്റര്‍ കീറിയ മിസ്ത്രി അറസ്റ്റില്‍

വ്യാഴം, 3 ഏപ്രില്‍ 2014 (14:58 IST)
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ വഡോദരയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മധുസൂദനന്‍ മിസ്‌ത്രി അറസ്റ്റില്‍. മോഡിയുടെ പോസ്റ്റര്‍ കീറി സ്വന്തം പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതിനാണ്‌ മിസ്ത്രിയെ അറസ്റ്റ് ചെയ്തത്‌.

മിസ്ത്രിയെ കൂടാതെ നൂറോളം അനുയായികളെയും അറസ്റ്റ്‌ ചെയ്‌തു. അനുയായികളുടെ മുന്നില്‍ വച്ച്‌ വൈദ്യുതി പോസ്റ്റില്‍ ഘടിപ്പിച്ചുവച്ചിരുന്ന പോസ്റ്റര്‍ മിസ്‌ത്രി നേരിട്ടു കീറിക്കളയുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ എല്ലാ വകുപ്പുകളും നരേന്ദ്ര മോഡിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന്‌ മിസ്‌ത്രി ആരോപിച്ചു.

മോഡിയുടെ പോസ്റ്ററുകള്‍ കാരണം മറ്റു പാര്‍ട്ടികള്‍ക്കു പോസ്റ്റര്‍ പതിപ്പിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാലാണ്‌ മിസ്‌ത്രി ഇങ്ങനെ ചെയ്‌തതെന്ന്‌ മറ്റൊരു കോണ്‍ഗ്രസ്‌ നേതാവ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക