മോഡിക്ക് പ്രിയങ്കയുടെ മറുപടി

വ്യാഴം, 1 മെയ് 2014 (17:46 IST)
പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. താന്‍ രാജീവ് ഗാന്ധിയുടെ മകളാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അമേഠിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 
 
പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന് ദൂരദര്‍ശനു നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോഡി പറഞ്ഞത്. എന്നാല്‍ ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയ ശേഷമാണ് ദൂരദര്‍ശന്‍ അഭിമുഖം സം‌പ്രേഷണം ചെയ്തത്. പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മോഡിയെ പോലെ ഒരാളെ എങ്ങനെ പിതൃതുല്യനായി കാണാനാകുമെന്നും കോണ്‍ഗ്രസ് നേതാവ് ചിദംബരം ചോദിച്ചു.

വെബ്ദുനിയ വായിക്കുക