ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ മേധ പട്കര്‍ മാവോവാദിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. മനുഷ്യത്വത്തിന്‍െറ പേരില്‍, ജനാധിപത്യത്തിന്‍െറ പ്രതീകമായ പാര്‍ലമെന്‍റ് ആക്രമിച്ച അഫ്സല്‍ ഗുരുവിനെയും മറ്റു പാകിസ്ഥാനി ഭീകരര്‍ക്കൊപ്പം 200ഓളം നിരപരാധികളുടെ മരണത്തിനുത്തരവാദിയായ അജ്മല്‍ കസബിനെയും തൂക്കിക്കൊല്ലരുതെന്ന് ആവശ്യപ്പെട്ടവളാണ് മേധയെന്നും ഭീകരവാദ സംഘടനകളും മാവോവാദികളും തമ്മില്‍ ധാരണയിലാണെന്നും സ്വാമി ആരോപിച്ചു.
എന്നാല്‍ ബിജെപിയില്‍ വൈകിയത്തെിയ സ്വാമി അവരുടെ കണ്ണിലുണ്ണിയാകാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് തനിക്കെതിരേ ആരോപണമുന്നയിച്ചതെന്ന് മേധ പട്കര്‍ തിരിച്ചടിച്ചു. മേധ മാവോവാദികളുടെ പ്രധാന നായികയാണെന്നും അവരുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടിക നീണ്ടതാണെന്നും മേയ് ഒന്നിന് സ്വാമി സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു.