മെട്രോയിലെ കമിതാക്കളുടെ ദൃശ്യങ്ങള്‍ വീണ്ടും അശ്ലീല സൈറ്റുകളില്‍?

ബുധന്‍, 24 ജൂലൈ 2013 (17:14 IST)
PRO
യാത്രക്കാര്‍ മെട്രോ ട്രെയിനുള്ളില്‍ മാന്യത പാലിക്കണമെന്ന് ഡെല്‍ഹി മെട്രോ അധികൃതര്‍. ഒരാഴ്ച മുമ്പ് മെട്രോ ട്രെയിനുള്ളില്‍ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ പുറത്തുവന്നത് വിവാദമായ സാഹചര്യത്തിലാണ് അധികൃതരുടെ നിര്‍ദ്ദേശം.

മെട്രോ ട്രെയിനില്‍ കമിതാക്കള്‍ അനുചിതമായി പെരുമാറുന്ന സിസിടിവി ദൃശ്യങ്ങളാണ് വിവാദമായത്. ഇത്തരത്തിലുള്ള 250ഓളം വീഡിയോ ദൃശ്യങ്ങളാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. വീണ്ടും ദൃശ്യങ്ങള്‍ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മെട്രോയില്‍ നിയന്ത്രണം പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി സൈബര്‍ ക്രൈം സെല്ലാണ് പുറത്തു വന്ന ദൃശ്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. ഡിഎംആര്‍സി സൈബര്‍സെല്ലിന് നല്‍കിയ പരാതിയില്‍ സിഐഎസ്എഫിനെയും കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഞ്ജു ദയാലാണ് യാത്രക്കാര്‍ നാട്ടുമര്യാദയും മാന്യതയും പാലിക്കണമെന്ന മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്..

പണിതന്നത് സുരക്ഷക്കായി സ്ഥാപിച്ച ക്യാമറ- അടുത്ത പേജ്

PRO
മെട്രോയുടെ സുരക്ഷക്കായി ഡിഎംആര്‍.സി സ്‌ഥാപിച്ച സിസി ടിവിയില്‍ പതിഞ്ഞ ചില ദൃശ്യങ്ങളാണ്‌ വ്യാപകമായി പ്രചരിച്ചത്. നിര്‍മാണം ആരംഭിച്ച കൊച്ചി മെട്രോയിലും ഇത്തരം വീഴ്‌ചകള്‍ സംഭവിക്കാനുള്ള സാധ്യത മുന്നില്‍കണ്ട്‌ സുരക്ഷാ വിഴ്‌ചയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്‌.

സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്‌ ഗുരുതരമായ സുരക്ഷാ വിഴ്‌ചയാണ്‌. 2 മിനിറ്റ്‌ മുതല്‍ 8 മിനിറ്റ്‌ വരെ ദൈര്‍ഘ്യമുള്ള 250-ഓളം വീഡിയോദൃശ്യങ്ങളാണ്‌ സൈറ്റുകളില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. മെട്രോയില്‍ ആളൊഴിഞ്ഞ സമയത്തെ ഭാര്യാഭര്‍ത്താക്കന്മാരുടെയും കാമുകീ കാമുകന്മാരുടെയും സ്വകാര്യ നിമിഷങ്ങളാണ്‌ റെക്കോഡ്‌ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌.

പുറത്തുവിട്ടത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ?- അടുത്ത പേജ്

PRO
ഡല്‍ഹിമെട്രോയുടെ സുരക്ഷക്കായി ഗവണ്‍മെന്റ്‌ ഏര്‍പ്പെടുത്തിയ സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോര്‍സിനും ഡിഎംആര്‍സിക്കുമാണ്‌ ദൃശ്യങ്ങള്‍ നിരീക്ഷിക്കാനുള്ള അനുവാദം. അതുകൊണ്ടുതന്നെ ഇവരില്‍ ആരുടെയെങ്കിലും അറിവോടെയാണ്‌ ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്‌ എന്നാണ് സംശയം ഉയര്‍ന്നത്‌.

സ്വകാര്യ കമ്പനികളുടെയും എടിഎം സെന്ററുകളിലെയും ലിഫ്‌റ്റുകളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ ഇത്തരത്തില്‍ സൈറ്റുകളില്‍ ലഭിക്കുക സര്‍വസാധാരണമാണ്‌. എന്നാല്‍ ഗവണ്‍മെന്റിന്റെ പരിതിയില്‍ വരുന്ന ഡല്‍ഹി മെട്രോയില്‍ ഇത്തരം വീഴ്‌ചകള്‍ സംഭവിക്കുക എന്നത്‌ സുരക്ഷാപാളിച്ചയായാണ് വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക