മുസാഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചുപൂട്ടുന്നു

ചൊവ്വ, 31 ഡിസം‌ബര്‍ 2013 (14:16 IST)
PTI
മുസഫര്‍ നഗര്‍ ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നു. കലാപം കഴിഞ്ഞ് മൂന്ന് മാസം കഴിയുമ്പോള്‍ കലാപബാധിതരെ താമസിപ്പിച്ച മുസഫര്‍ നഗര്‍ ക്യാമ്പിനെതിരെ വ്യാപകമായ പരാതിയുണ്ടായിരുന്നു.

കടുത്ത ശൈത്യകാലത്തെ അതിജീവിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ എന്നതുള്‍പ്പെടെയുള്ള പരാതികളാണ് ഉയര്‍ന്നത്. അതിശൈത്യം മൂലം കുട്ടികള്‍ മരണമടഞ്ഞതായും വാര്‍ത്തയുണ്ടായിരുന്നു. അതിനെത്തുടര്‍ന്നാണ് ക്യാമ്പ് അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി ക്യാമ്പില്‍ താമസിക്കുന്നവര്‍ വീടുകളിലേക്ക് തിരിച്ചുപോണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സെപ്തംബറിലുണ്ടായ കലാപത്തില്‍ ഭവനരഹിതരായവരാണ് ക്യാമ്പിലുള്ളവരില്‍ ഭൂരിഭാഗവും. മൂന്നാല് ദിവസത്തിനുള്ളില്‍ ക്യാമ്പ് വിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക