മുസാഫര്‍നഗര്‍ കലാപം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (09:06 IST)
PTI
മുസാഫര്‍നഗറിലുണ്ടായ സാമുദായിക കലാപത്തെക്കുറിച്ച് പ്രത്യേകസംഘം അന്വേഷണം തുടങ്ങി. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 106 കേസുകളാണ് സംഘം അന്വേഷിക്കുക.
കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സെല്‍ രൂപവത്കരിച്ചത്. കലാപത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ഈ ആഴ്ച ആദ്യമാണ് യുപി സര്‍ക്കാര്‍ അന്വേഷണ സെല്‍ രൂപവത്കരിച്ചത്. കലാപബാധിത മേഖലകള്‍ സന്ദര്‍ശിച്ച സംഘം ആളുകളില്‍നിന്ന് മൊഴിയെടുത്തു.
അതേ സമയം കലാപം പൊട്ടിപ്പുറപ്പെട്ടശേഷം മുസാഫര്‍നഗറിലെ സുരക്ഷാകാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്ന, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അരുണ്‍കുമാറിനെ യു.പി. സര്‍ക്കാര്‍ വ്യാഴാഴ്ച സ്ഥലംമാറ്റി.
എഎസ്പിമാരായ മനോജ് ഝാ, പ്രമോദ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞാണ് എസ്ഐസി ബുധനാഴ്ച അന്വേഷണം തുടങ്ങിയത്. ഓരോ സംഘത്തിലും എഎസ്പി., ഡിഎസ്പി., 18 ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുണ്ട്. എസ്പി കവിതാ സക്സേനയാണ് മേല്‍നോട്ടം വഹിക്കുന്നത്.