മുലായത്തിന്റെ 'സൈക്കിള്‍' സര്‍ക്കസില്‍ ശോഭിക്കും: അമര്‍സിംഗ്

വ്യാഴം, 2 ഫെബ്രുവരി 2012 (10:15 IST)
PRO
PRO
ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നമായ 'സൈക്കിള്‍' സര്‍ക്കസിന് ഉപയോഗിക്കാം എന്ന് അമര്‍ സിംഗ്. ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ്, തന്നെ പുറത്താക്കിയ സമാജ്വാദി പാര്‍ട്ടിക്കെതിരേയും നേതാവ് മുലായം സിംഗിനെതിരേയും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

സമാജ്‌വാദി പാര്‍ട്ടിയുടെ സൈക്കിളിന് രണ്ട് വീലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്നെ പുറത്താക്കിയതോടെ അതില്‍ ഒരു വീല്‍ പോയി. തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ സൈക്കിള്‍ സര്‍ക്കസിന് ഉപയോഗിക്കേണ്ടിവരും. സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി 14 വര്‍ഷം ജീവരക്തം നല്‍കി പ്രവര്‍ത്തിച്ചയാളാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെയും കുറ്റവാളികളേയും സംരക്ഷിക്കുന്ന ആളായി മുലായം സിംഗ് മാറിയിരിക്കുകയാണ്. സൈക്കിളിന് ബെല്ലും ചെയിനും നഷ്ടപ്പെട്ടുവെന്നും അമര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക