മുകേഷ് അദ്വാനിയെ സന്ദര്‍ശിച്ചു

ശനി, 14 മാര്‍ച്ച് 2009 (12:16 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനിയെ ശനിയാഴ്ച സന്ദര്‍ശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടു നിന്നു.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സാധാരണ സന്ദര്‍ശനം മാത്രമാണിതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ആഗോള സാമ്പത്തിക തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക രം ഗത്തെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്വാനി ഇന്ത്യന്‍ വ്യാപാരികളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. യോഗത്തില്‍, അനില്‍ അംബാനി, മുകേഷ് അംബാനി, ബിര്‍ല കുമാര്‍മംഗലം, രാഹുല്‍ ബജാജ്, നുസ്‌ലി വാഡിയ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക