മുംബൈ ആക്രമണം: 3 പേര്‍ അറസ്റ്റില്‍

ശനി, 17 ജനുവരി 2009 (18:38 IST)
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ മധ്യപ്രദേശില്‍ നിന്ന്‌ മൂന്നുപേരെ അറസ്റ്റു ചെയ്‌തു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ആശയവിനിമയം നടത്തിയ ആളുകളാണ് പിടിയിലായത്.

ആക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ആശയവിനിമയം നടത്താന്‍ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും ഫോണ്‍ വിളിച്ചതായി തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശിലെ സാട്ന ജില്ലയില്‍ നിന്ന്‌ ഇവരെ കസ്റ്റഡിയില്‍ എടുത്തത്‌. സിംകാര്‍ഡ്‌ ദുരുപയോഗം ചെയ്‌തു എന്ന കുറ്റമാണ്‌ ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്‌.

കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അംസാദ്‌ ഖാന്‍, അസീസ്‌, റയീസ്‌ എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ്‌ പുറത്തു വിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക