മുംബൈയില്‍ കൌമാരപ്രായക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രം വര്‍ദ്ധിക്കുന്നു. 2014 - 2015 കാലയളവില്‍ ഗര്‍ഭഛിദ്രനിരക്ക് 67 % ആണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളില്‍ മുംബൈയില്‍ ഗര്‍ഭഛിദ്രം നടത്തുന്ന 31, 000 സ്ത്രീകളില്‍ 1, 600 പേര് 19 വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്ധേരിയിലാണ് പ്രധാന അബോര്ഷന് സെന്ററുകള്‍. ഇവിടങ്ങളിലെ അബ്വോര്ഷന് സെന്ററുകള്‍ 6000ത്തിനടുത്ത് ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നത്. കൌമാരക്കാര്‍ക്കിടയില്‍ ലൈംഗികബന്ധം വര്‍ദ്ധിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് സ്നേഹ എന്‍ ജി ഒ മേധാവി നയ്രീന് ദാരുവാല പറഞ്ഞു. ലൈംഗികതയെക്കുറിച്ച് പറയാന്‍ നമുക്ക് മടിയാണെന്നും എന്നാല്‍ എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ടെന്നും നയ്രീന് പറഞ്ഞു.