മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ ശാക്തീകരണ മന്ത്രി മീരാകുമാര്‍. ഇത് സംബന്ധിച്ച് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
മിശ്രവിവാഹത്തിന് പ്രോത്സാഹനമായി 50000 രൂപ നല്‍കണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 50 ശതമാനം കേന്ദ്രം വഹിക്കും- മീര കുമാര്‍ പറഞ്ഞു.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ട് പോകുന്നതില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ടെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ കുറ്റവാളികളും നിയമത്തിന്‍റെ മുന്നില്‍ എത്തുന്നില്ലെന്നും മീര കുമാര്‍ പറഞ്ഞു.
പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ ആറാമത് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മീരാകുമാര്‍. ഒറീസ, പശ്ചിമബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.