മിഗ് 29 യുദ്ധവിമാനം തകര്‍ന്നു,​ പൈലറ്റ് രക്ഷപ്പെട്ടു

തിങ്കള്‍, 24 ജൂണ്‍ 2013 (19:01 IST)
PTI
ഗുജറാത്തിലെ ജംനാനഗറിലെ ലാല്‍പര്‍ദ്ദ ഗ്രാമത്തിനടുത്ത് മിഗ് 29 യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് 1.30നാണ് വിമാനം തകര്‍ന്നതെന്ന് എയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ജംനാനഗറില്‍ 2012 ഓഗസ്റ്റില്‍ രണ്ട് എം17ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക