മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
ചൊവ്വ, 28 മെയ് 2013 (20:18 IST)
PTI
PTI
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലിസുകാരന്‍ രാഹുല്‍ പ്രതാപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ജോലിക്കു പുറമെ പത്ത് ലക്ഷം രൂപയും കുടുംബത്തിന് നല്‍കി.
വനവകുപ്പ് മന്ത്രി ജെയ് സിംഗ് മറാവിയാണ് ഭാര്യയ്ക്ക് തുക കൈമാറിയത്. ജഗദല്‍പൂര്‍ ജില്ലയിലെ കോണ്‍സ്റ്റബിളായിരുന്നു കൊല്ലപ്പെട്ട രാഹുല്‍. കോണ്‍ഗ്രസ്സ് നേതാക്കളുടെ വാഹനവ്യൂഹങ്ങള്‍ക്ക് അകമ്പടിയായി വരുമ്പോഴായിരുന്നു മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. രാഹുലിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ സ്വന്തം നാടായ അനുപ്പൂരില്‍ ബഹുമതികളോടെ നടന്നു.
ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്.പിസിസി നേതാവ് നന്ദകുമാര്‍ പട്ടേല്‍ മകനും നേതാവുമായ ദിനേശ് തുടങ്ങി ഒട്ടേറെപ്പേര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.