ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമണത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷണത്തിന് സംസ്‌ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയിട്ടുണ്ട് എന്നും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.