മാലെഗാവ് സ്ഫോടനക്കേസില്‍ മകോക ചുമത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. സാധ്വി പ്രഗ്യ സിംഗ് താക്കൂര്‍, ലഫ്റ്റനന്‍റ് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം നാലുപേര്‍ക്കെതിരെ മകോക ചുമത്തേണ്ട കാര്യമില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല, ശിവ കീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2008 സെപ്‌തംബര്‍ 29നാണ് മാലെഗാവില്‍ സ്ഫോടനം നടന്നത്. ആറുപേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്.