2007-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മായാവതിയെ പിന്തുണച്ചത് ബിജെപിയ്ക്ക് പറ്റിയ തെറ്റാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആ സമയത്ത് സമാജ്‌വാദ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗുണ്ടാ ഭരണമാണ് നടത്തിരുന്നത്. ഇത് ഇല്ലാതാക്കാനാണ് മായാവതിയെ പിന്തുണച്ചത്. മാത്രമല്ല, ആദ്യ ദളിത് മുഖ്യമന്ത്രിയെ അവരോധിക്കണമെന്നും ബിജെപി ആഗ്രഹിച്ചു - അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഒന്നും പ്രതീക്ഷിച്ചതു പോലെയല്ല നടന്നത്. മായാവതിയുടെ ഭരണം മുഴുവന്‍ അഴിമതിയില്‍ മുങ്ങിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.