മാഗി നിരോധിച്ചതിനെതിരെ നെസ്‌ലെ കോടതിയിലേക്ക്

വ്യാഴം, 11 ജൂണ്‍ 2015 (13:22 IST)
രാജ്യവ്യാപകമായി മാഗി നൂഡില്‍സ് നിരോധിച്ചതിനെതിരെ നെസ്‌ലെ കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് സേഫ്‌റ്റി റഗുലേറ്ററിന്റെ മാഗി നിരോധനത്തിനെതിരെ ബോംബെ ഹൈക്കോടതിയെയാണ് നെസ്‌ലെ ഇന്ത്യ സമീപിച്ചിരിക്കുന്നത്.
 
ഭക്‌ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ മാഗി പരിശോധനയില്‍ എം എസ് ജി, ലെഡ് എന്നിവ അധികമായ അളവില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ മാഗി നൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്.
 
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നടത്തിയ പരിശോധനകളില്‍ മാഗിയില്‍ ഇവയുടെ അളവ് അധികാണെന്ന് കണ്ടെത്തിയിരുന്നു. വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള മാഗി ഇറക്കുമതി സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നിരോധിച്ചിരുന്നു. എന്നാല്‍, പിന്നീട് സിംഗപ്പൂര്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക