മഹാരാഷ്ട്രയില്‍ 80,000 ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നു

വ്യാഴം, 27 ജനുവരി 2011 (12:58 IST)
അഡീഷണല്‍ ജില്ലാ കളക്ടര്‍ സൊനെവാണയെ എണ്ണ മാഫിയ ചുട്ടുകൊന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ എണ്‍പതിനായിരത്തോളം ഗസ്റ്റഡ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പണിമുടക്കുന്നു. സൊനെവാണയുടെ കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും തങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

മഹാരാഷ്ട്രയിലെ മാന്‍‌മദില്‍ വച്ച് ചൊവ്വാഴ്ചയാണ് എണ്ണമാഫിയ സംഘം സൊനെവാണെയെ ചുട്ടുകൊന്നത്. പ്രദേശത്ത് കര്‍ഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തുകയായിരുന്നു അഡീഷണല്‍ കളക്ടര്‍. വഴിയരുകില്‍ ഒരു ടാങ്കറില്‍ ന്നിന്ന് എണ്ണ ചോര്‍ത്തുന്ന സംഘത്തെ കണ്ട അദ്ദേഹം കാറില്‍ നിന്ന് പുറത്തിറങ്ങി ടാങ്കറിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

ഉടന്‍ തന്നെ പതിനൊന്നോളം ആളുകള്‍ വരുന്ന സംഘം സൊനെവാണയെ ആക്രമിക്കുകയും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. ഇതിനിടെ, അക്രമി സംഘത്തിന്റെ തലവനെ സൊനെവാണയെ കടന്ന് പിടിച്ചു. ഇയാള്‍ക്ക് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റില്‍ വിട്ടു.

വെബ്ദുനിയ വായിക്കുക