മന്ത്രിമാരുടെ രാജിയില്‍ തീരില്ല; പ്രധാനമന്ത്രി തന്നെ പുറത്തുപോകണം!
ശനി, 11 മെയ് 2013 (12:13 IST)
PTI
PTI
അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയ പവന്‍കുമാര്‍ ബന്‍സാലിനെയും അശ്വനി കുമാറിനെയും മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവയ്പ്പിച്ച് പ്രശ്നം ഒതുക്കാം എന്ന യുപിഎ സര്‍ക്കാരിന്റെ മോഹം വിലപ്പോവില്ല എന്ന് സൂചന. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജികൊണ്ട് മാത്രമേ തങ്ങള്‍ തൃപ്തരാകൂ എന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രധാനമന്ത്രിയെ സംരക്ഷിക്കാനാണ് കര്‍ക്കരി അന്വേഷണ റിപ്പോര്‍ട്ട് അശ്വനി കുമാര്‍ തിരുത്തിയത്. അപ്പോള്‍ അശ്വനി കുമാറിന്റെ മാത്രം രാജിയില്‍ എന്ത് യുക്തിയാണ് ഉള്ളതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. തന്റെ മന്ത്രിമാര്‍ ചെയ്തതെല്ലാം പ്രധാനമന്ത്രിയ്ക്ക് അറിയാമായിരുന്നു. അശ്വനി കുമാറിനെ പോലെ തന്നെ പ്രധാനമന്ത്രിയ്ക്കും തുടരാന്‍ അവകാശമില്ല എന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞത്.
മന്ത്രിമാരുടെ രാജി വൈകിപ്പിച്ചതിലൂടെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയും നഷ്ടപ്പെടുത്തിയത് പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.