മധ്യപ്രദേശില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 58 പുലികള്‍ കൊല്ലപ്പെട്ടു

ഞായര്‍, 11 ഓഗസ്റ്റ് 2013 (13:26 IST)
PRO
PRO
മധ്യപ്രദേശില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 58 പുലികള്‍ കൊല്ലപ്പെട്ടുവെന്ന് കണക്ക്. വനനശീകരണവും രോഗബാധയും കാരണമാണ് പുലികള്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. വൈല്‍ഡ്‌ ലൈഫ്‌ പ്രവര്‍ത്തകന്‍ അജയ്‌ ദുബെയ്‌ വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഈ വിവരം പുറത്ത് വന്നത്.

കണക്കുകള്‍ പ്രകാരം 2009ല്‍ ആണ്‌ ഏറ്റവുമധികം പുലികള്‍ ചത്തൊടുങ്ങിയത്‌. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മധ്യപ്രദേശിലെ വനങ്ങളില്‍ 257 പുലികളാണുള്ളത്‌. മധ്യപ്രദേശില്‍ ആറു ടൈഗര്‍ റിസര്‍വ്‌ വനങ്ങളാണുള്ളത്.

ഇന്ത്യ ഗവണ്‍‌മെന്റിന്റെ 2010ലെ കണക്കെടുപ്പ്‌ പ്രകാരം 1706 പുലികളാണ്‌ ഇന്ത്യയിലാകെയുള്ളത്‌. വംശനാശ ഭീഷണി നേരിടുന്ന പുലികളുടെ സംരക്ഷണം ആവശ്യപ്പെട്ട് വൈല്‍ഡ്‌ ലൈഫ്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക