മദനിയുടെ ജാമ്യം: ചര്‍ച്ച ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തമന്ത്രി

തിങ്കള്‍, 20 മെയ് 2013 (18:48 IST)
PRO
PRO
ബംഗളൂരു സ്‌ഫോടനകേസില്‍ വിചാരണ തടവുകാരനായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനിക്ക്‌ ജാമ്യം അനുവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ കര്‍ണ്ണാടക ആഭ്യന്തമന്ത്രി കെ ജെ ജോര്‍ജ്‌. പ്രോസിക്യൂഷന്‍ നിലപാടിനെക്കുറിച്ച്‌ നിയമവകുപ്പുമായി ചര്‍ച്ച ചെയ്‌ത ശേഷമായിരിക്കും സര്‍ക്കാര്‍ നിലപാട്‌ തീരുമാനിക്കുകയെന്ന് മന്ത്രി പറഞ്ഞു.

തനിക്ക്‌ നീതി ലഭ്യമാക്കണമെന്നും ശാരീരിക അസ്വസ്‌ഥതകള്‍ കാരണം ബുദ്ധിമുട്ട്‌ അനുഭവിക്കുകയാണെന്നും കാണിച്ച്‌ മദനി രാഷ്‌ട്രപതിക്ക്‌ കത്തെഴുതിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റണമെന്നും തനിക്ക്‌ നേരിടുന്ന മാനഹാനി വളരെ വലുതാണെന്നും മദനി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വെബ്ദുനിയ വായിക്കുക