മദനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി അറിയില്ല; കര്‍ണാടക ആഭ്യന്തര മന്ത്രി
ഞായര്‍, 25 ഓഗസ്റ്റ് 2013 (14:17 IST)
PRO
മദനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി അറിയില്ലയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെജെ ജോര്‍ജ്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് ഓരോ കേസിലും നിലപാട് മാറ്റാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. കേസുകളില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകുന്നത് എഫ്‌ഐആറും അന്വേഷണ റിപ്പോര്‍ട്ടും പഠിച്ചതിനു ശേഷമാണ്. അതില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മദനിയുടെ ചികിത്സാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വൈകിയെന്ന ആരോപണം ശരിയല്ല. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.