മണ്ണിനടിയില്‍ നിറമുള്ള കല്ലുകള്‍; ഉന്നാവോയില്‍ സ്വര്‍ണനിധിവേട്ടപോലെ മാന്‍ഡ്ലയില്‍ ‘പവിഴക്കല്ല്‘ തേടുന്നു

ചൊവ്വ, 28 ജനുവരി 2014 (12:44 IST)
PRO
ഉന്നവോയില്‍ ഒരു കോട്ടയുടെ പ്രദേശത്ത് സ്വര്‍ണമുണ്ടെന്ന സന്യാസിയുടെ സ്വപ്നത്തെത്തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഖനനം നടത്തിയതും ഒടുവില്‍ ഉടഞ്ഞമണ്‍പാത്രങ്ങള്‍ മാത്രം കിട്ടിയതും വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മധ്യപ്രദേശിലെ മാന്‍ഡ്ലയില്‍ നിറമുള്ള കല്ലുകളാണ് താരം. മധ്യപ്രദേശിലെ മന്‍ഡ് ലയില്‍ പവിഴകല്ലുകള്‍ക്കായി ഖനനം നടക്കുകയാണ്.

ഈ ജില്ലയിലെ 10 ഗ്രാമങ്ങളിലാണ് നാട്ടുകാര്‍ പവിഴകല്ലുകള്‍ ഉണ്ടെന്ന ധാരണയില്‍ വ്യാപകമായി ഭൂമി കുഴിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇവിടുത്തെ ഒരു ഗ്രാമത്തില്‍ നിന്നും ചില നിറമുള്ള കല്ലുകള്‍ കിട്ടിയതാണ് ഇതിനുകാരണം.

മാന്‍ഡ് ലയ്ക്ക് സമീപം താരാഗ്രഹ് കോട്ടയില്‍ നിന്നാണ് ആദ്യമായി കല്ലുകള്‍ കണ്ടെത്തിയത്. രാജാക്കന്‍രുടെ ആസ്ഥാനമായിരുന്നു ഇവിടം. എന്നാല്‍ ഇപ്പോള്‍ ഈ കോട്ടയുടെ പരിസരം മുഴുവന്‍ കൊണ്ടുപിടിച്ച ഖനനം നടക്കുകയാണ്.

എന്ത് കിട്ടിയാലും നല്ല വില- അടുത്ത പേജ്


PRO
അതേ സമയം ഈ പരിസരത്ത് നിന്നും എന്ത് കിട്ടിയാലും 1800, 2000 രൂപ കൊടുത്ത് വാങ്ങുവാന്‍ ആളുകള്‍ ഉണ്ടെന്നാണ് മറ്റോരു രസകരമായ കാര്യം. ഈ പ്രദേശങ്ങളില്‍ നിന്നും നിറമുള്ള കല്ലുകള്‍ കിട്ടുന്നു എന്നാണ് റിപ്പോര്‍ട്ട് . ഇവിടുത്തെ പ്രദേശിക ആരാധന ദേവി താരയുടെ സമ്മാനമാണ് ഈ കല്ലുകള്‍ എന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്.

5000 രുപവരെ ആഴ്ച ഈ കല്ലുകള്‍ വിറ്റ് ലഭിക്കുന്നു എന്നാണ് ഒരു ഗ്രാമീണന്‍ ടൈംസ് ഒഫ് ഇന്ത്യ ദിന പത്രത്തോട് പറഞ്ഞത്. എന്നാല്‍ ഈ കല്ലുകള്‍ യഥാര്‍ത്ഥത്തില്‍ പവിഴമാണോ എന്ന കാര്യത്തില്‍ പഠനം നടത്താന്‍ ജബല്‍‌പുര്‍ ഡിവിഷണല്‍ കമ്മീഷണര്‍ വിദഗ്ദസംഘത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

സന്യാസിയുടെ സ്വപ്നത്തെത്തുടര്‍ന്ന് പുരാവസ്തു വകുപ്പ് കുഴിച്ചപ്പോള്‍- അടുത്തപേജ്

PRO
കേന്ദ്രമന്ത്രി ചരണ്‍ ദാസ്‌ മഹന്ദിന്റെ നിര്‍ദേശപ്രകാരമാണ്‌ നിധിവേട്ടയ്‌ക്ക്‌ അരങ്ങൊരുങ്ങിയത്‌. ഉന്നാവോ ജില്ലാ മജിസ്ട്രേറ്റിനോട് കേന്ദ്രം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ (എഎസ്ഐ)​ ഖനനവുമായി രംഗത്തിറങ്ങിയത്.


PRO
1857ല്‍ ഒന്നാം സാതന്ത്ര്യസമരകാലത്ത് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജ റാവു രാം ബക്‌സ് സിംഗ് സ്വപ്നത്തില്‍ പറഞ്ഞെന്നാണ് സന്യാസിയായ ശോഭന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത് പക്ഷേ നിരവധി ദിവസം കുഴിച്ചിട്ടും ഒരുതരി സ്വര്‍ണം പോലും കണ്ടെടുക്കാനായില്ല. മറ്റ് വെളിപാടുകളുമായി ശോഭന്‍ സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക