മകളും വേലക്കാരനും കട്ടിലില്‍ ഒരുമിച്ച്; ദുരഭിമാനം മൂലം തല്‍‌വാര്‍ ദമ്പതികള്‍ ആരുഷിയുടെ കഴുത്തറുത്തു

ചൊവ്വ, 26 നവം‌ബര്‍ 2013 (15:06 IST)
PRO
ആരുഷി തല്‍വാര്‍ കൊലക്കേസില്‍ സിബിഐ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ "ദുരഭിമാന കൊലപാതകത്തിലേക്കാണ് നയിക്കുന്നത്. മകളെയും വീട്ടുജോലിക്കാരനെയും കിടപ്പുമുറിയില്‍ ഒന്നിച്ചുകണ്ടതിന്റെ ആഘാതവും രോഷവും കുറ്റകൃത്യത്തിന് കാരണമാകുകയായിരുന്നു.

ആരുഷിയുടെ കിടപ്പുമുറിയില്‍നിന്ന് എന്തോ ശബ്ദം കേട്ടാണ് രാജേഷ് തല്‍വാര്‍ വാതില്‍ തള്ളിത്തുറന്നത്. കിടക്കയില്‍ ആരുഷിയെയും ഹേംരാജിനെയും ഒരുമിച്ച് കണ്ട് കോപാകുലനായ അദ്ദേഹം ഹേംരാജിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന ഗോള്‍ഫ്ക്ലബ് കൈയിലെടുത്ത് മുറിയിലേക്ക് തിരിച്ചെത്തി.

തുടര്‍ന്ന് ഹേംരാജിന്റെ ശിരസ്സില്‍ രണ്ടുവട്ടവും ആരുഷിയുടെ നെറ്റിയോട് ചേര്‍ന്ന് ഒരുവട്ടവും പ്രഹരിച്ചു. നിലവിളി കേട്ട് നൂപുര്‍ മുറിയിലേക്ക് ഓടിയെത്തി. നാഡി പരിശോധിച്ചപ്പോള്‍ ആരുഷി മരണത്തിലേക്ക് നീങ്ങുകയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് ഹേംരാജിനെ കിടപ്പുമുറിയില്‍നിന്ന് ഫ്ളാറ്റിന്റെ ടെറസിലേക്ക് മാറ്റിയശേഷം മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കഴുത്തറുത്ത് ഇടുകയും ചെയ്തു.

PRO
ശേഷം താഴെ മുറിയിലെത്തിയ ഇരുവരും അതേരീതിയില്‍ മകളുടെയും കഴുത്ത് മുറിച്ചു. നൂപുര്‍ രക്തക്കറ തുടച്ച് മുറി വൃത്തിയാക്കി. ഗോള്‍ഫ്ക്ലബ്ബും ആയുധവും കഴുകി. ആരുഷിയുടെ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്യുകയായിരുന്നു.

കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ സിബിഐ അഡീഷണല്‍ എസ്പി എജിഎല്‍ കൗളാണ് കുറ്റകൃത്യം നടന്ന രാത്രിയിലെ സംഭവപരമ്പരകള്‍ വിശദീകരിച്ചത്.

വെബ്ദുനിയ വായിക്കുക