ഭൂമി തട്ടിപ്പ്: ഡി എം കെ മുന്‍മന്ത്രി അറസ്റ്റില്‍

തിങ്കള്‍, 23 ജനുവരി 2012 (12:34 IST)
PRO
PRO
ഡി എം കെ നേതാവും മുന്‍ മന്ത്രിയുമായ എം പി സ്വാമിനാഥന്‍ ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. തിരുപ്പൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

തിരുപ്പൂരിനടുത്ത് മൂവാനൂര്‍ ടൗണില്‍ ഒരു സ്വാകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

ഡി എം കെ തിരുപ്പൂര്‍ ജില്ലാ സെക്രട്ടറിയാണ് സ്വാമിനാഥന്‍. കഴിഞ്ഞ ഏപ്രിലില്‍ ഡി എം കെയ്ക്ക് അധികാരം നഷ്ടപ്പെട്ടതിന് ശേഷം മുന്‍ മന്ത്രിമാരെല്ലാം ജയലളിത സര്‍ക്കാരിന്റെ നോട്ടപ്പുള്ളികള്‍ ആയിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് ഡി എം കെ മന്ത്രിമാരാണ് അറസ്റ്റിലായത്.

വെബ്ദുനിയ വായിക്കുക